ബാലശാസ്ത്രകോണ്‍ഗ്രസ് - സ്കൂളുകള്‍ പ്രോജക്ടുകള്‍ തയ്യാറാക്കണം

ശാസ്ത്ര -2014 നോടനുബന്ധിച്ച്  ഹരിപ്പാട് സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ബി. ആര്‍.സിയില്‍ വെച്ച് 2014 ഫെബ്രുവരി 25 ന് നടക്കുന്ന  സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസിന് പങ്കെടുക്കേണ്ട സ്കൂളുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകള്‍ കുട്ടികളേക്കൊണ്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് സബ് ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്‍ അറിയിച്ചു. ഇതിനേപ്പറ്റിയുള്ള സംശയങ്ങള്‍ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു

ഹരിപ്പാട് സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് 2014 ഫെബ്രുവരി 25 ന് ഹരിപ്പാട് ബി.ആര്‍.സിയില്‍

സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഏറെ നാളുകള്‍ക്കുമുമ്പ് പ്രഖ്യാപിച്ച സബ് ജില്ലാ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2014 ഫെബ്രുവരി 25ന് ഹരിപ്പാട് ബി. ആര്‍.സിയില്‍ നടക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത കുട്ടികളാണ് പങ്കെടുക്കേണ്ടത്. 

സബ് ജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ് - എല്ലാ സ്കൂളുകളും പങ്കാളികളാവുക

ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ,ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് എന്നിവ സംയുക്തമായി സംഘടിപ്പിക്കന്ന വിദ്യാര്‍ത്ഥി കേന്ദ്രീകൃത ഗവേഷണ പരിപാടിയാണ് ഒക്ടോബറില്‍ ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടു നടക്കുന്ന സബ് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്. ഇതില്‍ നമ്മുടെ സബ് ജില്ലയില്‍ നിന്നും എല്‍.പി.,യു.പി. ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 58 സ്കൂളുകളാണ് പങ്കെടുക്കേണ്ടത്. കേവലം ബാലശാസ്ത്രകോണ്‍ഗ്രസ്സിനുവേണ്ടി കുട്ടികളെ തയ്യാറാക്കുകയെന്നല്ല ഇതിലൂടെ ലക്ഷ്യമാക്കുന്നത്.കുട്ടികളുടെ അന്വേഷണ സ്വാഭാവത്തെയും ഗവേഷണാഭിരുചിയേയും പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ സയന്‍സ് പ്രോജക്ടിനേപ്പറ്റി അടിസ്ഥാനപരമായ ധാരണ കുട്ടികളില്‍ സൃഷ്ടിക്കുകയും എന്നത് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിനു തെരഞ്ഞെടുത്തവിഷയം കാലിക പ്രസക്തിയുള്ളതുമാണ്. ഈ പ്രോജക്ട് പൂര്‍ത്തിയാകുമ്പോള്‍ 58 സ്കൂളുകള്‍ ഉള്‍ക്കൊള്ളുന്ന 9 പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളേക്കുറിച്ചും സസ്യ ജന്തുജാലങ്ങളും ഉള്‍പ്പെടെ നിരവധികാര്യങ്ങളാണ് പഠനവിഷയങ്ങളാവുക. ഇതിലൂടെ നമ്മുടെ കുട്ടി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍ ശാസ്ത്രമേഖലയ്ക്ക് വലിയ സംഭാവനയായിരിക്കും നല്‍കുക. ഇവ ശരിയായ രീതിയില്‍ വിജയിക്കണമെങ്കില്‍ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും സമ്പൂര്‍ണ്ണ സഹകരണം കൂടിയേ കഴിയു. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയെന്നാല്‍ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയെന്നാണ്. കേരളത്തില്‍ത്തന്നെ ഇദംപ്രദമമായി ഒരു സബ് ജില്ല മുഴുവനായി പങ്കെടുക്കുന്ന ഈ പരിപാടി വിജയിപ്പിക്കേണ്ടത് ശാസ്ത്രബോധമുള്ള,സാമൂഹ്യബോധമൂള്ള ഓരോരുത്തരുടേയും കടമകൂടിയാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിനായി വിദഗ്ദരുള്‍പ്പെടുന്ന ഒരു സംഘം തന്നെ നമുക്കൊപ്പമുണ്ട്. സംശയനിവാരണത്തിനായി എല്ലാ സഹായങ്ങളും ഈ സംഘം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. ശാസ്ത്രാദ്ധ്യാപകരെ സംബന്ധിച്ച് നാം കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് . ഇതില്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ കടമ നിര്‍വ്വഹിക്കാം. പൊതുവിദ്യാലയ ശാക്തീകരണത്തിന് ഇത് മുതല്‍ക്കൂട്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായകുട്ടികളില്‍ക്കിടയില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ ഉയര്‍ന്നുവരട്ടെ. അവര്‍ നമ്മുടെ അഭിമാനമായി മാറട്ടെ. അതിനുവേണ്ടി നമ്മുടെ എളിയ സഹായം ,ഒരു കൈത്താങ്ങായി ഇതുമാറ്റാന്‍ കഴിയുമെങ്കില്‍ ഇതുവിജയിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാവരുടേയും സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
              -സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍,
                സയന്‍സ് ഇനിഷ്യേറ്റീവ്